തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയിലെത്തി. ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്നാട് നൽകി. നവംബർ 9നും തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.
142 അടിയെത്തിയാൽ ഡാം തുറക്കേണ്ടിവരും. സെപ്റ്റംബറിൽ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്ററാണ് ഉയർത്തിയത്. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്.
അതേസമയം, വരും ദിവസങ്ങളില്‍ കേരളത്തില്‍ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.