കോഴിക്കോട്: കോഴിക്കോട് മേയർ ഡോ. ബീന ഫലിപ്പിന്റെ വസതിയില്‍ പ്രതിഷേധിച്ച കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു.10 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്.
പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ചുകടക്കല്‍ തുടങ്ങിയ കേസുകളാണ് ചുമത്തിയത്. വീടിന്റെ കിടപ്പുമുറിയിൽവരെ പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയെന്ന് മേയർ ആരോപിച്ചു.
യുഡിഎഫ് കൗണ്‍സിലര്‍മാരുടെ മേയര്‍ ഭവന് പ്രതിഷേധത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. പണം പലിശയടക്കം തിരികെ നല്‍കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. പണം തിരികെ തന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ച മുതല്‍ ബാങ്കിനെതിരെ സമരം തുടങ്ങാനാണ് എൽഡിഎഫ് തീരുമാനം.