കൊച്ചിയില്‍ കാല്‍നട യാത്രക്കാരിക്ക് നടുറോഡില്‍ വെച്ച് വെട്ടേറ്റു. ഇന്ന് 11 മണിയോട് കലൂര്‍ ആസാദ് റോഡില്‍ വെച്ചാണ് സംഭവം. ബംഗാള്‍ സ്വദേശി സന്ധ്യക്കാണ് വെട്ടേറ്റത്. ഇവരുടെ മുന്‍ കാമുകന് ഫറുഖാണ് വെട്ടിയതെന്നാണ് വിവരം.
രണ്ട് പെണ്‍കുട്ടികള്‍ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഒരു പെണ്‍കുട്ടിയെ വെട്ടാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു. കണ്ടുനിന്ന നാട്ടുകാര്എത്തിയപ്പോഴേക്കും പ്രതി ബൈക്കിൽ കടന്നുകളഞ്ഞു. നാട്ടുകാര്‍ തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
മുന്‍കാമുകനുമായുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. പ്രതിയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.