ചെന്നൈ: 14 നവംബർ 2022 – ഇന്ത്യൻ റേസിങ് ലീഗിനു വേണ്ടി റേസിങ് പ്രൊമോഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്ത് എക്സോൺ മൊബിൽ. ലീഗീന്റെ ഔദ്യോഗിക ലൂബ്രിക്കന്റ് പാർട്ണറായി രാജ്യത്തെ മോട്ടോർ സ്പോർട്സിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് എക്സോൺ മൊബിൽ. വുൾഫ് റെയ്സിങ് അവതരിപ്പിക്കുന്ന ലീഗിന്റെ ആദ്യ പതിപ്പ് നവംബർ 19ന് ഫ്ലാഗ് ഓഫ് ചെയ്യും. ആറ് നഗര അടിസ്ഥാന ഫ്രാഞ്ചൈസി ടീമുകളിൽ നിന്നായി എക്സ് ഫോർമുല വൺ ആന്റ് ലെ മാൻസ് ഡ്രൈവർമാർ അടങ്ങുന്ന പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന 4 വീൽ റേസിങ് ലീഗാണിത്. രണ്ടും മൂന്നും റൗണ്ടുകൾ മദ്രാസ് മോട്ടോർ ഇന്റർനാഷണൽ സർക്യൂട്ടിൽ നവംബർ അവസാനത്തെയും ഡിസംബറിലേയും വീക്കെന്റുകളിലും ഗ്രാന്റ് ഫിനാലെ ഹൈദരാബാദിൽ ഡിസംബർ 10-11 തീയതികളിലുമായി നടക്കും.
ഒരു പുതിയ യുഗം കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയിലെ മോട്ടോർസ്പോർട്സ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനും ആഗോള റേസിങ് പ്ലാറ്റ്ഫോമുകളിൽ കായികരംഗത്ത് ശക്തമായി നിലനിൽക്കുന്നതിനും ഐആർഎൽ ലക്ഷ്യമിടുന്നു. എക്സോൺ മൊബിലുമായുള്ള പങ്കാളിത്തം ഈ മേഖലയിൽ രാജ്യത്തിന് കൂടുതൽ മൂല്യം നൽകും. ഇതിനകം തന്നെ എഫ്1 ന്റെ ആദ്യ അഞ്ച് ആരാധക വിപണിയിൽ ഒന്നായി മാറിയിട്ടുണ്ട്. കൂടാതെ മോട്ടോർസ്പോർട്സുകളുടെ പ്രചാരത്തിൽ കഴിഞ്ഞ അഞ്ച് ഐആർഎലിന്റെ ആദ്യ എഡിഷനിൽ അതിശയിപ്പിക്കുന്ന 4 റൌണ്ടുകളിലായുള്ള 12 റേസുകളിൽ 24 ഡ്രൈവർമാരെ പങ്കെടുക്കുന്നു. ആവേശകരമായ നിമിഷങ്ങൾക്കായി പ്രശസ്തമായ എപ്രിലിയ 1100 സിസി, 220എച്ച്പി എൻജിനുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ആദ്യ എഫ്ഐഎ ഗ്രേഡഡ് സ്ട്രീറ്റ് സർക്യൂട്ടിനും ഹൈദരാബാദ് സാക്ഷ്യം വഹിക്കും. ഇതാദ്യമായിട്ടാണ് ഇന്ത്യയിൽ ഇത്രയധികം സുരക്ഷയും സേഫ്റ്റിയും ഒരുക്കിയ ശേഷം ഒരു സ്ട്രീറ്റ് റേസിങ് നടത്തുന്നത്. നഗര മധ്യത്തിൽ ചേർന്നു നിൽക്കുന്നതിനാൽ ഈ ട്രാക്ക് ലീഗിന് ഒരു വലിയ ക്രൌഡ് പുള്ളർ ആണെന്ന് തെളിയിക്കും.
ഇന്ത്യൻ റേസിങ് ലീഗിന് കരുത്തു പകരാൻ ആർപിപിഎലുമായി കൈകോർക്കുകയാണ്. ഇന്ത്യയിൽ മോട്ടോർസ്പോർട്സിനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വുൾഫ് റേസിങ്ങും. ശക്തമായ ഒരു പുതിയ സർക്യൂട്ട് കെട്ടിപ്പടുക്കുന്നതിൽ റേസിങ് പ്രേമികളെ സഹായിക്കുകയാണ്. രാജ്യത്ത് വളർന്നുവരുന്ന ഈ കായികവിനോദത്തെ പിന്തുണയ്ക്കുകയും ലോകോത്തര പ്രശസ്തിയുടേയും എത്തിച്ചേരലിന്റേയും ശ്രദ്ധേയമായ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയെന്നതും പ്രതിബദ്ധതയായി കണക്കാക്കുകയാണ്. മോട്ടോർ സ്പോർട്സിന് രാജ്യത്തുടനീളം വൻ പിന്തുണയാണ് ലഭിക്കുന്നത്. ടീമുകൾക്ക് ഇതിനോടകം തെളിയിക്കപ്പെട്ട പിന്തുണ വാഗ്ദാനം ചെയ്യാനും മോട്ടോർസ്പോർട്സിലെ യഥാർത്ഥ അടുത്ത വലിയ കാര്യം കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്ന് എക്സോൺ മൊബിൽ ലൂബ്രിക്കന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിപിൻ റാണ പറയുന്നു.
ഇന്ത്യൻ റേസിങ് ലീഗ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ്. ഒപ്പം ഇന്ത്യയിൽത്തന്നെ ഇത്തരത്തിൽ ആരംഭിക്കുന്ന ഒരു ലീഗിൽ പങ്കാളികളായി എക്സോൺ മൊബിലിനെ കിട്ടിയതിന്റെ സന്തോഷവും. ഇന്ത്യൻ റേസിങ് ലീഗിലൂടെ മോട്ടോർ സ്പോർട്സിൽ വിപ്ലവം സൃഷ്ടിക്കാനും ഇന്ത്യയെ മോട്ടോർ സ്പോർട്സിന്റെ ഭൂപടത്തിലേക്ക് തിരികെ കൊണ്ടുവരാനും ഇന്ത്യൻ റേസിങ് ഡ്രൈവർമാർക്ക് അവസരങ്ങൾ നൽകാനും കഴിയുന്നു. അടുത്ത 5-7 വർഷത്തിനുള്ളിൽ ഇന്ത്യക്കാർ മാത്രമുള്ള എഫ്1 ടീം, 10-12 വർഷത്തിനുള്ളിൽ എഫ്2വിൽ ഓൾ ഇന്ത്യൻ വിമെൻ ടീം എന്നിവയാണ് ലക്ഷ്യം. ഇന്ത്യയിലെ മോട്ടോർ സ്പോർട്സിനെ അടുത്ത നിലയിലേക്കെത്തിക്കാനുള്ള യാത്രയിൽ കൂടെച്ചേർന്ന എക്സോൺ മൊബിലിനുള്ള നന്ദി അറിയിക്കുകയാണ് ആർപിപിഎൽ ചെയർമാനും എംഇഐഎൽ ഡയറക്ടറുമായ അഖിലേഷ് റെഡ്ഡി.
ആഗോള മോട്ടോർ സ്പോർസ് രംഗത്ത് 1978 മുതൽ സമ്പന്നമായ പാരമ്പര്യം കാക്കുന്നുണ്ട് എക്സോൺ മൊബിൽ. ഫോർമുല 1 റേസിങ്ങും ഇതിൽപ്പെടുന്നു. നിലവിലെ എഫ്1 ലോകചാംപ്യനായ ഒറാക്കിൾ റെഡ് ബുൾ ടീമിന് മൊബിൽ1 എൻജിൻ ഓയിലും ലോകോത്തര എൻജിനിയറിങ് പിന്തുണയുമായി റേസ് സീസണിലുടനീളം എക്സോൺ മൊബിൽ ഒപ്പമുണ്ട്.
ഇന്ത്യൻ റേസിങ് ലീഗീനു തുടക്കമിടുന്നതിനു പുറമേ ഫോർമുല റീജ്യണൽ ഇന്ത്യൻ ചാംപ്യൻഷിപ്പിനും ഫോർമുല 4 ഇന്ത്യൻ ചാംപ്യൻഷിപ്പിനും ആതിഥേയരാവുകയാണ് ആർപിപിഎൽ. ഗവേണിങ് ബോഡിയായ എഫ്ഐഎ അംഗീകാരത്തോടെ ആരംഭിക്കുന്ന ഫോർമുല റീജ്യയണൽ ഇന്ത്യൻ ചാംപ്യൻഷിപ്പും എഫ്4 ഇന്ത്യൻ ചാംപ്യൻഷിപ്പും വിജയിക്കുന്നവർക്ക് എഫ്ഐഎ സൂപ്പർ ലൈസൻസ് പോയ്ന്റുകളും ലഭിക്കും.