ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില അഞ്ച് രൂപ വരെ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. കഴിഞ്ഞമാസം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ ഏഴ് ശതമാനം വരെ കുറഞ്ഞിരുന്നു.