ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ ഉത്തരവ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ക്ഷേത്രത്തിന്റെ വിശുദ്ധിയും പവിത്രതയും നഷ്ട്ടപെടുത്തുമെന്ന് കോടതി വ്യക്തമാക്കി. വ്യവസ്ഥകള്‍ നടപ്പാക്കാന്‍ കോടതി ക്ഷേത്രങ്ങളുടെ അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കുന്നതിനായി തിരുച്ചെന്തൂര്‍ ക്ഷേത്രം അധികൃതര്‍ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. തിരുച്ചെന്തൂര്‍ ക്ഷേത്രപരിസരത്ത് മാന്യമായ ഡ്രസ് കോഡ് വേണമെന്നും മധുര ബെഞ്ച് അറിയിച്ചു.