പാലക്കാട്: അട്ടപ്പാടിയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. ഷോളയൂര്‍ ഊത്തുകുഴി ഊരിലെ ലക്ഷമണിനെയാണ് കാട്ടാന അടിച്ചുകൊന്നത്. 45 വയസായിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് വീടിനു പുറത്തിറങ്ങിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്.
അതേസമയം, കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ നാലുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.