സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ താരമായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും. ഫെസ്റ്റിവലില്‍ താരം ആരാധകരുമായി സംവദിക്കുകയും തന്റെ പ്രിയപ്പെട്ട ഗാനം ആലപിക്കുകയും ചെയ്തു. ഷാരൂഖ് ഖാന് പാട്ട് പാടുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം, ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍, ചലച്ചിത്രമേഖലയിലേക്കുള്ള താരത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ അവാര്‍ഡ് നല്കി ആദരിച്ചു. കറുത്ത സ്യൂട്ടായിരുന്നു താരത്തിന്റെ വേഷം.
അതേസമയം, ബീജ് നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായിട്ടാണ് പ്രിയങ്ക ചോപ്ര പരിപാടിയില്‍ പങ്കെടുത്തത്. കഴുത്തില്‍ ഇഴുകി കിടന്നിരുന്ന ഡയമണ്ട് നെക്ലേസ് താരത്തിന്റെ ശോഭ കൂട്ടി. വ്യാഴാഴ്ച്ചയാണ് റെഡ് സീ ഫിലിം ഫെസ്റ്റിവലിന് തുടക്കമായത്.