മൂവാറ്റുപുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് ഗായകന് എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. ബോള്‍ഗാട്ടി പാലസിനു സമീപം കെട്ടിടം നിര്‍മിച്ചുവെന്ന പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ്.
എറണാകുളം മുളവുകാട് വില്ലേജിലുള്ള 11.5 സെന്റ് സ്ഥലത്തു തീരദേശ പരിപാലന നിയമം മറികടന്നു കെട്ടിടം നിര്‍മിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. പൊതുപ്രവര്ത്തകന് ഗിരീഷ് ബാബുവാണു ഹര്‍ജി നല്‍കിയത്. നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തേ, സംഭവത്തിൽ എം.ജി. ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.