ചെങ്ങന്നൂർ : ശബരിമല സീസണുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പുതിയ ഗതാഗത പരിഷ്കാരത്തിലെ അപാകതകൾക്ക് പരിഹാരം കാണണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു. മാന്നാർ , മാവേലിക്കര, ചെറിയനാട്, പുലിയൂർ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾ സ്വകാര്യ ബസ്സുകൾ നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഓട്ടം അവസാനിപ്പിക്കണമെന്ന നിർദ്ദേശം പുന: പരിശോധിക്കണം. ടൗണിലേക്ക് എത്തേണ്ടവർക്ക് ഓട്ടോറിക്ഷകളെയും മറ്റു ബസുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. ശബരിമല സീസൺ ആയതിനാൽ തീർത്ഥാടകർക്കും പുതിയ പരിഷ്ക്കാരങ്ങൾ ദുരിതമുണ്ടാക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് ബസ്സുടമ പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചു ചർച്ച നടത്തി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും കൊടിക്കുന്നിൽ സുരേഷ്എംപി ആവശ്യപ്പെട്ടു