താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു.ഇന്ന് രാവിലെ 10.15 ലോടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് സംഭവം. ആളപായമില്ലെ.
കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനാണ് തീ പിടിച്ചത്. ട്രാവലറില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ 17 ഓളം യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു.
ആറാം വളവിലെത്തിയപ്പോള്‍ വാഹനത്തിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വാഹനത്തിന്റെ ഡ്രൈവര്‍ സഞ്ചാരികളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി. ഇതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നാലെ വാഹനത്തില്‍ നിന്നും തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തെ മുഴുവനായും കത്തി.
കല്പറ്റയില് നിന്നും മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി. താമരശ്ശേരി പൊലീസും സ്ഥലത്തെത്തി. തീ പിടിത്തത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തുടരുന്നു.