ഷാര്‍ജ : യുഎഇയുടെ അമ്പത്തൊന്നാം ദേശീയ ദിനം പ്രൗഡഗംഭീരമായി സ്വദേശികളും വിദേശികളും ഒത്തൊരുമയോടെ ആഘോഷിക്കുന്ന വേളയില്‍ ഭീമന് കേക്കുമായി യുഎഇയിലെ പ്രമുഖ നിയമ സ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസിസ്. 51 മീറ്റര്‍ നീളത്തിലാണ് കേക്ക് ഒരുക്കിയത്.
ഇന്ന് രാവിലെ 11 മണിക്ക് ഷാര്‍ജയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ ഹെഡ് ഓഫീസില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ഷാര്‍ജ രാജകുടുംബാംഗം ഹിസ് ഹൈനസ് ശൈഖ് അബ്ദുല്‍ അസീസ് ഹുമൈദ് സഖര്‍ അല്‍ ഖാസിമി, യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒയും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പോറ്റമ്മ നാടെന്ന് വിശേഷിപ്പിക്കുന്ന യുഎഇയോടുള്ള ആദര സൂചകമായാണ് ഇത്തരത്തിലൊരു ആഘോഷം
നടത്തിയതെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി. ആദ്യമായാണ് യുഎഇയില്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു ഒരു നിയമ സ്ഥാപനം ഇത്ര വലിയ കേക്ക് ഒരുക്കുന്നത്.
ചടങ്ങില്‍ ഹിസ് എക്സലന്‍സി താമദ് ഹമദ് അബു ശിഹാബ് (Member of The Federal National Council), ഹിസ് എക്സലന്‍സി അലി സയീദ് അല്‍ ഖാബി (Ex Advisor To Executive Council Of Dubai), എഞ്ചിനീയര്‍ ആലിയ അല്‍കാന്തി (Acting Director Of Speakers Office Federal National Council), അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ സുഐദി, യാബ് ലീഗല്‍ സര്‍വീസസിന്റെ ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.