മസ്കറ്റ്: ഒമാനില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. 56 ദിവസത്തെ വ്യാപക തെരച്ചിലിനൊടുവിലാണ് ഹമീദ ബിന്ത് ഹമ്മൗദ് അല്‍ അമീരിയെ(57) മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒക്ടോബര്‍ മൂന്നിന് ഖുറാന് സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ഇവരെ കാണാതാകുന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.