മെക്സിക്കോ സിറ്റി: മെക്സിക്കോയ്ക്കെതിരായ അര്‍ജന്റീനയുടെ വിജയത്തിനുശേഷം ഡ്രെസിംഗ് റൂമില്‍ വെച്ച് മെസി മെക്സിക്കോ താരത്തിന്റെ ജേഴ്സിയില്‍ ചവിട്ടിയെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മെക്സിക്കന്‍ ബോക്സര്‍ കനേലോ അല്‍വാരസ്.
തന്റെ പരാമര്‍ശത്തിന് മെസിയോടും അര്‍ജന്റീനയിലെ ജനങ്ങളോടും മാപ്പ് പറയുന്നതായി കാനെലോ ട്വീറ്റ് ചെയ്തു. രാജ്യത്തോടുള്ള സ്നേഹം കാരണം വൈകാരികമായി ചിന്തിച്ചുപോയെന്നും കാനെലോ പറഞ്ഞു.
Estos últimos días me dejé llevar por la pasión y el amor que siento por mi país e hice comentarios que estuvieron fuera de lugar por lo que quiero disculparme con Messi y la gente de Argentina. Todos los días aprendemos algo nuevo y esta vez me tocó a mí.
— Canelo Alvarez (@Canelo) November 30, 2022
അതേസമയം മെക്സിക്കോയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്ന് ലിയോണല്‍ മെസ്സിയും വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണയാകാം ആരോപണത്തിന് പിന്നിലെന്നും ആരെയും അവഹേളിക്കുന്ന ആളല്ല താനെന്ന് എല്ലാവര്ക്കും അറിയാമെന്നും മെസ്സി പറഞ്ഞു.