കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയുടെ വര്‍ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയുമാണ് ഇന്നത്തെ വിപണിയിലെ വില. തുടര്‍ച്ചയായ രണ്ടാം വ്യാപാരദിനമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധനവുണ്ടാകുന്നത്. ബുധനാഴ്ച സ്വര്‍ണം പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു.