തിരുവനന്തപുരം: ഫിഷറീസ് വകുപ്പുമന്ത്രി വി. അബ്ദുറഹ്‌മാനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും നാക്കുപിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫിഷറിസ് വകുപ്പ് മന്ത്രി അബ്ദുറഹുമാൻ നടത്തിയ വിഴിഞ്ഞം സമര സമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന
പ്രസ്താവന സ്വാഭാവികമായി എന്നിൽ സൃഷ്ടിച്ച വികാര വിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശം. അബ്ദുറഹുമാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമർശം നിരുപാധികം പിൻവലിക്കുന്നു.
ഒരു നാക്ക് പിഴവായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേണ്ട ഈയവസരത്തിൽ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നുവെന്നും പുറത്തുവിട്ട വിശദീകരണ കുറിപ്പിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് പറയുന്നു.
അബ്ദുറഹ്‌മാനെതിരായ ഫാ. തിയോഡോഷ്യസിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇടതുപക്ഷത്തെ നിരവധി നേതാക്കന്മാര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
















