കാസര്‍കോട്: മൂകയും ബധിരയുമായ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഉപ്പള സ്വദേശി സുരേഷിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 സെപ്തംബര്‍ 22 ന് കാസര്‍കോട് ഉപ്പളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
















