സംസ്ഥാന സര്‍ക്കാർ നൽകുന്ന ക്ഷേമ പെന്‍ഷന്‍കാരിൽ നിരവധി അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയത്തില്‍ കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യതയാണ് വര്‍ഷാവര്‍ഷങ്ങളില്‍ ഉണ്ടാകുന്നത്.അതുകൊണ്ടു തന്നെ പരിശോധന നടത്തി അര്‍ഹത ഇല്ലാത്തവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ബയോമെട്രിക് പരിശോധനയിലൂടെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന നാലായിരത്തോളം പേര്‍ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയതു കൊണ്ടാണിതെന്നും പെന്‍ഷന്‍ വിഷയത്തില്‍ വിവാദമുണ്ടാക്കനല്ല ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായ ഏറ്റവും സാധാരണക്കാര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കും. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.
















