തിരുവനന്തപുരം: കെടിയു വിസിയായി സിസ തോമസിന് തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.
താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. സർക്കാരിന്‍റെ ഹർജി തള്ളിയ കോടതി പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന ചാന്‍സലറുടേയും സിസ തോമസിന്റേയും വാദം തള്ളിയിരുന്നു. ഉത്തരവിനെ സര്‍ക്കാര്‍ ചോദ്യം ചെയ്തത് അത്യപൂര്‍വ ഹര്‍ജിയിലൂടെയാണെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. യു.ജി.സി. മാനദണ്ഡ പ്രകാരം മാത്രമേ നിയമനം നടത്താനാകൂവെന്നും കോടതി അറിയിച്ചു.
സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേര്‍ക്കും യോഗ്യതയില്ലെന്ന ഗവര്‍ണറുടെ കണ്ടെത്തലും കോടതി ശരിവെക്കുകയുണ്ടായി. യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് വി.സിയാകാന്‍ സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേര് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെന്നും കോടതി വിമര്‍ശിച്ചു.
വൈസ് ചാന്‍സലറായി സര്‍ക്കാര്‍ നിര്‍ദേശിച്ചത് ഡിജിറ്റല്‍ സര്‍വകലാശാല വി.സിയുടെയും ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പേരുകളായിരുന്നു. ഇതിന് ചാന്‍സലര്‍ കാര്യമായ മറുപടി പോലും നല്‍കിയില്ലെന്നാണ് സര്‍ക്കാരിന്റെ ആരോപിച്ചത്. സീനിയോറിറ്റി അനുസരിച്ച് നാലാംസ്ഥാനത്തുള്ള സിസ തോമസ് തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നതെന്നതും കണക്കിലെടുത്താണ് ചുമതല നല്‍കിയതെന്നാണ് ചാന്‍സലറുടെ അഭിഭാഷന്‍ വാദിച്ചത്. എന്നാല്‍, സീനിയോറിറ്റിയില്‍ സിസ തോമസ് പിന്നിലാണെന്ന് സര്‍ക്കാര്‍ വാദിക്കുകയുണ്ടായി.
സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. യു.ജി.സി. ചട്ടങ്ങള്‍ പാലിക്കാതെയാണ് നിയമനമെന്നു കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് ഡോ. സിസ തോമസിന് ഗവര്‍ണര്‍ ചുമതല നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയന്റ് ഡയറക്ടറാണ് സിസ തോമസ്.
















