പാരീസ്: ഫിഫ ലോകകപ്പ് ചട്ടം ലംഘിച്ചതിന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കെതിരെ നടപടി എടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാര ജേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയ്ക്ക് വിനയായത്. താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത. എന്നാല്‍ പിഎസ്ജിയുമായുള്ള കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് എംബാപ്പെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചനകള്‍.
അതേസമയം, ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് നേരത്തെ ക്വാര്‍ട്ടറിലെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഒരു ഗോളും അടുത്ത മത്സരത്തില്‍ ഡെന്മാര്ക്കിനെതിരെ രണ്ട് ഗോളുകളും നേടിയത് എംബാപ്പെയായിരുന്നു. താരത്തിന്റെ രണ്ടാം ലോകകപ്പാണിത്.