ന്യൂഡൽഹി: പി.ടി. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയാവും. തെരഞ്ഞെടുപ്പിൽ ഉഷയ്ക്കു എതിരാളികളില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. മറ്റ് നോമിനിേഷനുകള്‍ കിട്ടിയിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വൃത്തങ്ങള്‍ വ്യക്തമാക്കി.
സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിൻറ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകൾ മാത്രമാണുള്ളത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി.ടി ഉഷ പറഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 10 ന് നടക്കും.
നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ. നേരത്തെ ഏഷ്യൻ അത്ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.