ഹാമില്ട്ടന്: ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. തുടര്‍ച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. 4.5 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 22ല്‍ നില്‍ക്കെ ആദ്യം മഴയെത്തി. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം വീണ്ടും ആരംഭിച്ച മത്സരം 29 ഓവറാക്കി ചുരുക്കി. എന്നാല്‍, 12.5 ഓവറായപ്പോള്‍ വീണ്ടും മഴ പെയ്തു. ഇതേ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചു.
അതേസമയം, രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ന്യൂസിലന്‍ഡ് ബാറ്റിങ്ങിനയക്കുകയായിരുന്നു. സഞ്ജു സാംസണും ഷാര്‍ദുല്‍ ഠാക്കൂറും ഇല്ലാതെയാണ് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. എന്നാല്‍ ദീപക് ഹൂഡ, ദീപക് ചാഹര്‍ എന്നിവര്‍ ടീമില്‍ ഇടംനേടി.