തിരുവനന്തപുരം: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. പ്രസിഡന്റ് ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസർ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം സമൂഹ മാധ്യമം വഴി പി.ടി ഉഷ പങ്കുവെച്ചത്.
നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പിടി ഉഷ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും ഉഷ വ്യക്തമാക്കി. അവരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പി ടി ഉഷ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ 25 മുതൽ 27 വരെ നേരിട്ട് നാമനിർദേശ പത്രിക സമർപ്പിക്കാം. ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പേര് പിൻവലിക്കാം.
നിലവിൽ ഉഷ അത്ലറ്റിക്സ് സ്കൂൾ നടത്തുന്ന അവർ രാജ്യസഭാ അംഗമാണ്. ബി ജെ പിയാണ് അവരെ നോമിനേറ്റ് ചെയ്തത്.