കോട്ടയം : ഇന്ത്യയിലെ മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനികളിലൊന്നായ നിവ ബുപ, ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലെ വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി കോട്ടയത്തും സേവനം ആരംഭിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ കോട്ടയത്തെ ഏകദേശം 6,000 പേർക്ക് ആരോഗ്യ പരിരക്ഷ നൽകാനാണ് നിവ ബുപ ലക്ഷ്യമിടുന്നത്. മേഖലയിലെ സ്ഥിതി ചെയ്യുന്ന 20 നെറ്റ്വർക്ക് ഹോസ്പിറ്റലുകളിൽ ഉപഭോക്താക്കൾക്ക് ക്യാഷ്ലെസ്സ് ഹോസ്പിറ്റലൈസേഷൻ ലഭിക്കും. കൂടാതെ രാജ്യത്തുടനീളമുള്ള 9,100+ ആശുപത്രികളിലും ചികിത്സ തേടാവുന്നതാണ്.
ഇന്ത്യയിൽ ഗുരുതരമായ രോഗങ്ങളും ജീവിതശൈലി രോഗങ്ങളും വർദ്ധിച്ചതോടെ, ആരോഗ്യ ഇൻഷുറൻസ് മുൻഗണനയായി മാറുകയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവയുടെ വ്യാപനം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. കൂടാതെ, മെഡിക്കൽ പണപ്പെരുപ്പം കാരണം ആരോഗ്യതോടൊപ്പം സമ്പത്തും സംരക്ഷിക്കുന്നതിൽ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം ജനങ്ങൾ ക്രമേണ തിരിച്ചറിയുകയും ചെയ്തു. അതിനാൽ ചില സന്ദർഭങ്ങളിലെ ഉയർന്ന പ്രീമിയവും കാത്തിരിപ്പ് കാലയളവും ഒഴിവാക്കാൻ ജീവിതാരംഭത്തിൽ തന്നെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിക്ഷേപിക്കേണ്ടതുണ്ട്.
കോട്ടയത്ത് അടുത്ത 5 വർഷത്തിനുള്ളിൽ 6 കോടി രൂപയുടെ ഗ്രോസ് റിട്ടൺ പ്രീമിയം നേടാനാണ് നിവ ബുപ ലക്ഷ്യമിടുന്നത്. 2027-ഓടെ ഏകദേശം 1,100 ഏജന്റുമാരെ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതിനാൽ കമ്പനി ജനങ്ങൾക്ക് ബിസിനസ്സ് അവസരങ്ങളും കൊണ്ടുവരും. കമ്പനി മതിയായ പരിശീലന പരിപാടികൾ നൽകുകയും നഗരത്തിൽ താമസിക്കുന്ന സ്ത്രീകളെയും വീട്ടമ്മമാരെയും ഇൻഷുറൻസ് ഏജന്റുമാരാകാനുള്ള പ്രചോദനം നൽകുന്നതിലൂടെ അവരെ സാമ്പത്തികമായി സ്വതന്ത്രരാകാൻ സഹായിക്കുകയും ചെയ്യും.
“നിവാ ബുപയിൽ, രാജ്യത്തുടനീളമുള്ള എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പ്രാപ്യമാക്കുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി ഞങ്ങൾ ടയർ 2,3 വിപണികൾക്കപ്പുറവും ഞങ്ങളുടെ സാന്നിധ്യം നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന മെഡിക്കൽ പണപ്പെരുപ്പവും ആരോഗ്യ സംരക്ഷണ മേഖലയിൽ താങ്ങാവുന്നതിലപ്പുറം ചെലവുകൾ വർദ്ധിക്കുന്നതും, ആരോഗ്യ ഇൻഷുറൻസ് ഇനി ഒരു സാധ്യത മാത്രമല്ല നിലവിൽ അതൊരു ആവശ്യമാണെന്നും ജനങ്ങളെ ബോധവത്കരിക്കുന്നതിന് ചെറുകിട വിപണികളെ ലക്ഷ്യമിടുകയെന്നതാണ് ഞങ്ങളുടെ വീക്ഷണം. ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ചുള്ള ധാരണയിൽ മാറ്റം കൊണ്ടുവരുന്നതിനായി ജനങ്ങളിൽ ആത്മവിശ്വാസം വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” കേരളത്തിലെ വിപുലീകരണ പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, നിവ ബുപ ഹെൽത്ത് ഇൻഷുറൻസ്, റീട്ടെയിൽ സെയിൽസ് ഡയറക്ടർ, അങ്കുർ ഖർബന്ദ പറഞ്ഞു.