ഹിമാലയന് പുതിയ നിറങ്ങള്‍ നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. ഇനി മുതല്‍ ഡ്യൂണ്‍ ബ്രൗണ്‍, ഗ്ലേഷ്യല്‍ ബ്ലൂ, സ്ലീറ്റ് ബ്ലാക്ക് എന്നീ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ കൂടി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ലഭിക്കും. പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് യഥാക്രമം 2.22 ലക്ഷം, 2.23 ലക്ഷം, 2.23 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഫ്യൂവല്‍ ടാങ്ക്, ഫ്രണ്ട് കൊക്ക്, ഫ്രണ്ട് റാക്ക്, സൈഡ് പാനലുകള്‍, റിയര്‍ മഡ് ഗാര്‍ഡ് എന്നിവ പുതിയ കളര്‍ സ്‌കീമില്‍ ഉള്‍പ്പെടുന്നു. നേരത്തെ ഗ്രേവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ്, സ്ലീറ്റ് ഗ്രേ, സ്‌നോ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക്, പൈന്‍ ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിരുന്നു.
6,500 ആര്‍പിഎമ്മില്‍ 24.3 ബിഎച്ച്പി പരമാവധി കരുത്തും 4,000-4,500 ആര്‍പിഎമ്മില്‍ 32 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 411 സിസി, എയര്‍ കൂള്‍ഡ്, എസ്ഒഎച്ച്സി മോട്ടോറാണ് ബുള്ളറ്റിന് കരുത്തേകുന്നത്. 5-സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന്. 220 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഡ്യുവല്‍ ചാനല്‍ സ്വിച്ചബിള്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡായി ഹിമാലയന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
അതേസമയം, പുതിയ കളര്‍ ഓപ്ഷനുകളല്ലാതെ മറ്റ് വ്യത്യാസങ്ങളൊന്നും ഹിമാലയനില്‍ വരുത്തിയിട്ടില്ല. ”2016ല്‍ ലോഞ്ച് ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോട്ടോര്‍സൈക്കിളാണെന്നും ലോകമെമ്പാടുമുള്ള റൈഡര്‍മാര്‍ക്ക് ആക്‌സസ് ചെയ്യാവുന്ന സാഹസിക ടൂറുകളുടെ പുതിയ വിഭാഗം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചുവെന്നും റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി ഗോവിന്ദരാജന്‍ പറഞ്ഞു.