സ്ട്രെറ്റ്ഫോർഡ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയതായി ഇന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പിരസ് മോര്‍ഗാനുമായുള്ള അഭിമുഖത്തില്‍ ക്ലബ്ബിനെതിരെയും ക്ലബ്ബ് മാനേജര്‍ക്കെതിരെയും ക്രിസ്ത്യാനോ റൊണാള്‍ഡോ തുറന്നടിച്ചിരുന്നു. പരിശീലകന് ടെന്‍ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ താരം തുറന്നടിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
Cristiano Ronaldo is to leave Manchester United by mutual agreement, with immediate effect.
The club thanks him for his immense contribution across two spells at Old Trafford.#MUFC
— Manchester United (@ManUtd) November 22, 2022
താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ക്ലബ് അധികൃതരും പ്രതികരിച്ചിരുന്നു. റൊണാള്‍ഡോ ഉയർത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് താരവും ക്ലബുമായുള്ള കരാർ റദ്ദാക്കാന്‍ ധാരണയായത്.
താരവുമായി ചർച്ച ചെയ്ത് സംയുക്തമായാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. റൊണാൾഡോ ക്ലബിന് നൽകിയ സംഭാവനക്ക് നന്ദി പറയുന്നുവെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.