ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് . ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മണിക ബത്ര. ലോകറാങ്കിങ്ങില്‍ 44ാം സ്ഥാനത്താണ് മണിക ബത്ര. ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.
ലോകോത്തര താരങ്ങളായ ചെന്‍ സിംഗ്ടോങിനെയും ഹയാതയെയും പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് മണികയ്ക്കുണ്ടായിരുന്നത്. 3 തവണ ഏഷ്യന്‍ ചാമ്പ്യനായിരുന്നു ഹിന ഹിയാത.സെമിഫൈനലില്‍ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര.
നവംബര്‍ 17 മുതല്‍ നവംബര്‍ 19 വരെ തായ്ലന്ഡിലെ ബാങ്കോക്കിലെ ഹുവാമാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് നടക്കുന്നത്.