ഖത്തർ ലോകകപ്പിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഖത്തർ-ഇക്വഡോറിനെ നേരിടും.ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തേക്കും. ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും.
195 രാജ്യങ്ങളിൽ 32 രാജ്യങ്ങൾ മാത്രം കളിക്കുന്നത് കാണാൻ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.ഈ ലോകകപ്പിന് സവിശേഷതകൾ ഏറെ ഉണ്ട്. അറബ്ലോകത്തെ ആദ്യ ലോകകപ്പ് . ഏഷ്യയിൽ രണ്ടാംതവണ വിരുന്നിനെത്തുന്ന വിശ്വ കാൽപന്ത് കളി മാമാങ്കം.ഏറ്റവും ചെറിയ ആതിഥേയ രാജ്യമെന്ന പ്രത്യേകതയുമുണ്ട്. 32 ടീമുകൾ അണിനിരക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണിത്.
അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയരാകുന്ന 2026ലെ ലോകകപ്പ് 48 ടീമുകളുടേതാണ്. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടക്കാറുള്ളത്. ആ സമയത്ത് ഖത്തറിൽ കടുത്ത ചൂടായതിനാലാണ് തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്. പുരുഷ ലോകകപ്പിൽ ആദ്യമായി വനിതാ റഫറിമാരെത്തുന്നതും സവിശേഷതയാണ്.