മുംബൈ: ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ സെലക്ഷന് കമ്മിറ്റിയെ പുറത്താക്കി ബി.സി.സി.ഐ. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെയാണ് നടപടി. ഈ സെലക്ഷന് കമ്മിറ്റിയുടെ കാലത്ത് 2021 ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ടില്‍ പോലും കടക്കാതെ ടീം പുറത്താകുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ശർമ മുഖ്യ സെലക്ടറായ സെലക്ഷൻ കമ്മിറ്റിയെയാണ് ബോർഡ് ഒഴിവാക്കിയത്. സുനിൽ ജോഷി (സൗത്ത് സോൺ), ഹർവീന്ദർ സിംഗ് (മധ്യമേഖല), ദേബാശിഷ് മൊഹന്തി (കിഴക്കൻ മേഖല) എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
🚨NEWS🚨: BCCI invites applications for the position of National Selectors (Senior Men).
Details : https://t.co/inkWOSoMt9
— BCCI (@BCCI) November 18, 2022
സെലക്ടർമാരുടെ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചതായി ബിസിസിഐ വെള്ളിയാഴ്ച അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 28 ന് വൈകുന്നേരം ആറുവരെയാണ്.
ബി.സി.സി.ഐ നിർദേശിച്ച മാനദണ്ഡങ്ങളുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ചുരുങ്ങിയത് ഏഴു ടെസ്റ്റ് മാച്ചുകൾ കളിച്ചിരിക്കണം, അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരാനുഭവം വേണം, അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം. ചുരുങ്ങിത് അഞ്ചു വർഷം മുമ്പെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കണം. അഞ്ചു വർഷം ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയംഗമാകാൻ പാടില്ല.
വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമുകളുടെ പ്രഖ്യാപനത്തിന് ശേഷം പുതിയ സെലക്ഷന് കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന യോഗത്തിന് ശേഷം ബിസിസിഐ സെക്രട്ടറി ജയ് ഷാ സൂചിപ്പിച്ചിരുന്നു. ദേശീയ സെലക്ടര്‍മാരുടെ നിയമന നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ഉപദേശക സമിതി (സി.എ.സി.) രൂപവത്കരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.