ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്കാന് ഉത്തരവ്. ഒമാന്റെ 52-ാം ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നവരില്‍ 65 പേര് വിദേശികളാണ്.
അതേസമയം ഒമാനില്‍ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താനും വില വര്‍ധനവ് തടയാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം അവസാനം വരെ ഈ ആനുകൂല്യത്തില്‍ എണ്ണ ലഭ്യമാകും. ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സലാലയിലെ അല്‍ ഹുസ്ന് കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ താരിഖ് അധ്യക്ഷത വഹിച്ചു.