തൊടുപുഴ: ഇടുക്കിയിൽ നവംബർ 28ന് യുഡിഫ് ഹർത്താൽ. കെട്ടിട നിർമാണ നിരോധനം, ബഫർ സോൺ, ഭൂ പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ചാണ് ഹർത്താൽ.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ ആവശ്യ സേവനങ്ങളേയും, ശബരിമല തീർഥാടകരേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നത് നിരോധിച്ച് കൊണ്ടുള്ള റവന്യു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കുവാനുള്ള നിർദേശം നൽകുവാൻ മന്ത്രി തയാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിഡ്ഡികളാക്കുന്ന ശ്രമം അനുവദിക്കുകയില്ലെന്നും സമരസമിതി പറഞ്ഞു.