രാജ്യത്ത് 20 ‘ബ്യൂട്ടി ടെക്’ സ്റ്റോറുകൾ തുറക്കാൻ ടാറ്റ ഗ്രൂപ്പ്. പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി വെർച്വൽ മേക്കപ്പ് കിയോസ്കുകളും, ഡിജിറ്റൽ സ്കിൻ ടെസ്റ്റുകളും ഉൾപ്പെടെ ലഭ്യമാകുന്ന വിപുലമായ സൗകര്യങ്ങൾ അടങ്ങിയ സ്റ്റോറുകളാവും തുറക്കുകയെന്ന് ടാറ്റയുമായി ബന്ധപ്പെട്ട വർത്തനങ്ങൾ പറയുന്നത് .
ഇന്ത്യയിൽ മാർക്കറ്റ് പിടിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിലൂടെഏകദേശം 16 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ സൗന്ദര്യ-വ്യക്തിഗത വിപണിയിൽ സാന്നിധ്യമാവുകയാണ് ടാറ്റ . ആഗോള തലത്തിൽ LVMHഉം, ആഭ്യന്തര വിപണിയിൽ നൈക്കയുമാവും ടാറ്റയുടെ പ്രധാന എതിരാളികൾ.
18നും 45നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ സംരംഭം. ദി ഹോണസ്റ്റ് കമ്പനി, എല്ലിസ് ബ്രൂക്ലിൻ, ഗാലിനി എന്നീ ബ്രാൻഡുകളെ ഒപ്പം നിർത്താനും ടാറ്റ പദ്ധതിയിടുന്നുണ്ട്. പുതിയ സ്റ്റോറുകളിലേക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ടാറ്റ രണ്ട് ഡസനിലധികം കമ്പനികളുമായി ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്.