ചെങ്ങന്നൂർ :നഗരസഭ ശബരിമല ഇൻഫർമേഷൻ സെൻറർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തനം ആരംഭിച്ചു നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ അധ്യക്ഷത വഹിച്ചു നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഓമന വർഗീസ് പി.ഡി. മോഹനൻ, ശ്രീദേവി ബാലകൃഷ്ണൻ കൗൺസർമാരായ സിനി ബിജു , കെ. ഷിബുരാജൻ, റിജോ ജോൺ ജോർജ്, വി.എസ്. സവിത, മനീഷ് കീഴാമഠത്തിൽ, എസ്. സുധാമണി, അശോക് പടിപ്പുരക്കൽ, ഇന്ദു രാജൻ, രാജൻ കണ്ണാട്ട്, എബ്രഹാം ജോസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. പ്രദീപ് കുമാർ, അനൂപ് ജി. കൃഷ്ണൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. മോഹനകുമാർ, പ്രീത ചന്ദ്രൻ, റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ പി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ശബരിമല സീസണിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വിരി വെയ്ക്കുന്നതിനുള്ള പ്രത്യേക സൗകര്യം നഗരസഭ ഓഫീസിൽ മുൻവശം നഗരസഭ ഏർപ്പെടുത്തും. തീർത്ഥാടന കാലത്ത് നഗരസഭാ പ്രദേശത്തെ ശുചീകരണവുമായി ബന്ധപ്പെട്ട് നഗരസഭ തയ്യാറാക്കിയ ലോഗോ നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ, വാർഡ് കൗൺസിലർ സിനി ബിജു എന്നിവർക്ക് കൈമാറി നിർവഹിച്ചു.