മലയാള സിനിമയിലെ യുവനിര ഛായാഗ്രാഹകനായിരുന്ന പപ്പു അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. സംസ്കാരം ഇന്ന് രാത്രി 12 ന് വീട്ടുവളപ്പില്‍.ദുല്‍ഖര്‍ സല്‍മാന്‍റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയിലൂടെയാണ് പപ്പുവും സ്വതന്ത്ര ഛായാഗ്രാഹകുന്നത്.റോസ് ഗിറ്റാറിനാല്‍, ഞാന്‍ സ്റ്റീവ് ലോപ്പസ്, കൂതറ, അയാള്‍ ശശി, ഈട എന്നീ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചു.
മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്‍റെ അസിസ്റ്റന്‍റ് സിനിമാറ്റോഗ്രാഫര്‍ ആയിട്ടാണ് പപ്പു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചതിനു ശേഷമാണ് സ്വതന്ത്ര ഛായാഗ്രാഹകന്‍ ആയത്.
ചാന്ദ്നി ബാറിനു ശേഷം ടി കെ രാജീവ് കുമാറിന്‍റെ ശേഷം, അനുരാഗ് കശ്യപിന്‍റെ ട്രെന്‍ഡ് സെറ്റര്‍ ചിത്രം ദേവ് ഡി എന്നിവയുടെയും അസിസ്റ്റന്‍റ് സിനിമാറ്റോഗ്രാഫര്‍ ആയിരുന്നു പപ്പു. ചീഫ് അസോസിയേറ്റ് ആയി രഞ്ജിത്തിന്‍റെ ബ്ലാക്കിലും ലാല്‍ജോസിന്‍റെ ക്ലാസ്മേറ്റ്സിലും പ്രവര്‍ത്തിച്ചു.
അപ്പന്‍ ആണ് പപ്പു അവസാനമായി പ്രവര്‍ത്തിച്ച മലയാള സിനിമ. എന്നാല്‍ അനാരോഗ്യത്തെ തുടർന്ന് ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം തുടര്‍ന്ന് പപ്പു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
















