അങ്കാറ: തുര്‍ക്കിയിലെ ഈസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 36-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഈസ്താംബൂളിലെ ടാക്‌സിം സ്‌ക്വയറിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് കാരണം എന്താണെന്ന് അധികൃതർ സൂചന നൽകിയിട്ടില്ല. ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.
ചരിത്ര പ്രാധാന്യമുള്ള ടാക്‌സി സ്‌ക്വയര്‍ തിരക്കേറിയ പ്രദേശമാണ്. സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരിക്കുകയാണ്.