കോട്ടയം: കാല്‍വഴുതി കിണറ്റില്‍ വീണ് വിദ്യാര്‍ഥിമരിച്ചു. പാറത്തോട് പഴുമല വാര്‍ഡില്‍ ആര്യാനന്ദ് (14) ആണ് മരിച്ചത്.
കളിക്കുന്നതിനിടെ ചുറ്റുമതിലില്‍ ഇല്ലാത്ത കിണറ്റില്‍ കുട്ടി കാല്‍വഴുതി വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.