“മാൻ ഓഫ് കേരള”, “വുമൺ ഓഫ് കേരള എന്നീ ടൈറ്റിലുകൾക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ആറ്റിട്യൂഡ് ഹണ്ട് ഫിനാലെ നവംബർ 13 ഞായറാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ നെടുമ്പാശ്ശേരിയിലെ ഐസ് ലാൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും.എഫ് ഐ ഇവെന്റ്സ് സംഘാടകരും ഡാലുകൃഷ്ണ ദാസ് കൊറിയോഗ്രാഫറും ആയിട്ടുള്ള ഷോ സംവിധാനം ചെയ്യുന്നത് ഇടവേള ബാബുവാണ്.എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ടൈറ്റിലിന്റെ ഭാഗമായി പ്രൊഫഷണൽ മോഡൽസിന്റെ ഡിസൈനർ ഷോയും ഇതോടൊപ്പം നടത്തപ്പെടുന്നുണ്ട്.
ഇരുവിഭാങ്ങങ്ങളിലായി 50 ഓളം മൽസരാർത്ഥികൾ മാറ്റുരക്കുന്ന ഈ ഇവന്റിൽ പുതുമയേറിയ 3 റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.ഇരു ടൈറ്റിലുകളിലും തിരഞ്ഞെടുക്കുന്ന വിജയികൾക്കായി 5 ലക്ഷത്തിൽ പരം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. മൽസരാർഥികൾക്കു ഈ മാസം 10 മുതൽ ഗ്രൂമിങ് ആരംഭിക്കും.
ഷോ ഡയറക്ടർ : ഇടവേള ബാബു, കൊറിയോഗ്രാഫർ : ഡാലു കൃഷ്ണദാസ് എഫ് ഐ ഇവന്റസ് ചെയര്മാൻ : രഞ്ജിത് എം.പി. പ്രൊജക്റ്റ് മാനേജർ ഇസ്ലാ മുല്ലാല്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.