സെർജിയോ റാമോസും തിയാഗോ അൽകൻറാരയുമില്ലാതെ 2022 ഖത്തർ ലോകകപ്പിലേക്കുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ച് സ്പെയിൻ. സ്പെയിനു വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് റാമോസ്. ലൂയിസ് എൻറിക്കെ പ്രഖ്യാപിച്ച 26 അംഗ ടീമിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയ, ചെൽസി ഗോൽ കീപ്പർ കെപ എന്നിവരും ഉൾപ്പെട്ടിട്ടില്ല. അതേസമയം, ബാഴ്സലോണയുടെ യുവതാരം അൻസു ഫാറ്റി ടീമിൽ ഇടം നേടി.
ബാഴ്സയിൽ നിന്നാണ് കൂടുതൽ താരങ്ങൾ ദേശീയ ടീമിലുള്ളത്. ഗാവി, പെഡ്രി, ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ്, എറിക് ഗാർസ്യ, ഫെറാൻ ടോറസ് എന്നിവരാണ് ടീമിൽ ഇടം നേടിയ ബാഴ്സ താരങ്ങൾ. റയൽ മാഡ്രിഡിൽ നിന്ന് മാർക്കോ അസെൻസിയോ, ഡാനി കാർവഹാൽ എന്നിവർ ടീമിൽ ഇടം നേടി.
സ്പാനിഷ് ടീം
ഗോൾ കീപ്പർമാർ: ഉനായ് സിമോൺ, റോബർട്ട് സാഞ്ചസ്, ഡേവിഡ് റയ
പ്രതിരോധ നിര: ഡാനി കാർവഹാൽ, സീസർ അസ്പിലിക്വെറ്റ, എറിക് ഗാർസ്യ, ഹ്യൂഗോ ഗ്വില്ലമോൻ, പാവു ടോറസ്, അയ്മെറിക് ലപോർടെ, ജോർഡി ആൽബ, ഹോസെ ഗയ
മധ്യ നിര: സെർജിയോ ബുസ്കറ്റ്സ്, റോഡ്രി, ഗാവി, കാർലോസ് സോളെർ, മാർകോസ് ലോറൻ്റെ, പെഡ്രി, കോകെ
ആക്രമണ നിര: ഫെറാൻ ടോറസ്, നികോ വില്ല്യംസ്ന്, യെറമി പിനോ, ആൽവരോ മൊറാട്ട, മാർക്കോ അസൻസിയോ, പാബ്ലോ സറാബിയ, ഡാനി ഓൽമോ, അൻസു ഫാറ്റി