സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസകളുടെ കാലാവധി പരമാവധി മൂന്ന് മാസമാക്കി സൗദി. സന്ദര്‍ശന ആവശ്യത്തോടെയെടുക്കുന്ന ട്രാന്‍സിറ്റ് വിസാ കാലാവധിയും മൂന്ന് മാസമായി മാറ്റിയത്. സൗദി മന്ത്രിസഭയാണ് ഭേദഗതി അംഗീകരിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ട്രാന്‍സിറ്റ് വിസയില്‍ പരമാവധി സൗദിയില്‍ തങ്ങാന്‍ കഴിയുന്ന കാലം 96 മണിക്കൂര്‍ മാത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല.
രാജ്യം വിടാതെ തന്നെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഫാമിലി വിസിറ്റ് വിസ നീട്ടുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് നിരസിച്ചു. മള്‍ട്ടിപ്പിള്‍ എന്‍ട്രി ഫാമിലി വിസിറ്റ് വിസ നീട്ടുന്നതിന് വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് സൗദിയില്‍ നിന്ന് പുറത്തുപോകണം. പുറപ്പെടുന്നതിന് കാലതാമസം ഉണ്ടായാല്‍, അതിന്റെ കാലഹരണ തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം നിയമലംഘകനെതിരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.