ഒക്ടോബറിലെ ‘ഐസിസി പ്ലയർ ഓഫ് ദി മന്ത്’ പുരസ്കാരം സ്വന്തമാക്കി വിരാട് കോഹ്ലി.കോഹ്ലിയ്ക്കൊപ്പം സിംബാബ്വെ ടീമിന്റെ നായകൻ സിക്കന്ദർ റാസ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ എന്നിവരെ മറികടന്നാണ് കോഹ്ലി ഈ പുരസ്കാരം നേടിയത് .
അവസാന മൂന്ന് മാസങ്ങളായി തന്റെ മികച്ച പ്രകടനങ്ങളാണ് കോഹ്ലി നടത്തുന്നത്.
ഈ ലോകകപ്പിൽ പാകിസ്ഥാൻ (82 നോട്ടൗട്ട്), നെതർലൻഡ്സ് (62 നോട്ടൗട്ട്), ബംഗ്ലാദേശ് (64 നോട്ടൗട്ട്) എന്നിവർക്കെതിരെയാണ് കോലി തന്റെ മൂന്ന് അർധസെഞ്ചുറികളും നേടിയത്. ഈ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ ഒരു വർഷത്തിനുള്ളിൽ ഐസിസിയുടെ എല്ലാ വാർഷിക വ്യക്തിഗത അവാർഡുകളും നേടിയ ഏക ക്രിക്കറ്റ് താരമാണ് കോഹ്ലി. 2018ലെ മികച്ച പ്രകടനത്തിന് ശേഷം താരത്തിന് സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി, ഐസിസി ടെസ്റ്റ്, ഏകദിന പ്ലയർ ഓഫ് ദ ഇയർ എന്നിവ ലഭിച്ചിരുന്നു. ഇതിന് പുറമെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ, പതിറ്റാണ്ടിലെ മികച്ച ക്രിക്കറ്റർ, ഏകദിന ക്രിക്കറ്റർ ഓഫ് ദ ഡെക്കേഡ് എന്നിവയും കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്.