മലപ്പുറം :കേന്ദ്ര സർക്കാർ നടപ്പാക്കിയ 10 %സാമ്പത്തിക സംവരണം അംഗീകരിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വിയോജിപ്പുമായി മുസ്ലിം ലീഗും സമസ്തയും.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം പക്ഷെ സംവരണമല്ല വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയെക്കുറിച്ച് പാർട്ടിക്കുള്ളിൽ വിശദമായ ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുന്നാക്ക സംവരണ വിധി നിരാശ ജനകമെന്നാണ് സമസ്ത സംവരണ സമിതി പ്രതികരിച്ചത്. . രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സമസ്ത സംവരണ സമിതി കൺവീനർ മുസ്തഫ മുണ്ടുപാറ പറഞ്ഞു. സാമ്പത്തിക സംവരണ വിധിയിൽ റിവ്യൂ ഹർജി നൽകുന്നത് പരിശോധിക്കുമെന്ന് സമസ്തയുടെ അഭിഭാഷകൻ സുൽഫിക്കർ അലി പ്രതികരിച്ചു.
കോടതി വിധിയിൽ വിയോജിക്കുന്നുവെന്നും നിലവിലെ സംവരണ വ്യവസ്ഥ പുനഃപരിശോധിക്കണമെന്നും സുൽഫിക്കർ അലി പറഞ്ഞു. കോടതി നിരീക്ഷണം എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്നും സെൻസസ് നടന്നിട്ടില്ലെന്നും സംവരണത്തിന്റെ ഉദ്ദേശം ദാരിദ്ര നിർമാർജനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.