കോഴിക്കോട്: കോഴിക്കോട് മാവൂര്‍-എടവണ്ണപ്പാറ റൂട്ടില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കോഴിക്കോടു നിന്ന് മെഡിക്കല്‍ കോളേജ് വഴി എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്വഴി കൂളിമാട്, മുക്കം, എന്‍.ഐ.ടി., ചെറുവാടി, അരീക്കോട്, മാവൂരില്‍നിന്ന് രാമനാട്ടുകര, എടവണ്ണപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിജെ ഡോട്ട് കോം ബസില്‍ പെരുവയലില്വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് സര്‍വീസ് നടത്തുന്നതിനിടെ ഡ്രൈവറെ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.