ചെന്നൈ: രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. വടക്ക് തലൈമാന്നാറിന് സമീപം സമുദ്രാതിർത്തി ലംഘിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശ്രീലങ്കൻ നാവികസേന അറിയിച്ചു.
ശനിയാഴ്ച രാത്രി മീൻ പിടിക്കാനായി 400 ട്രോളറുകളാണ് കടലിലേക്ക് പോയത്. ഇവരുടെ രണ്ട് മത്സ്യബന്ധന ട്രോളറുകളും സേന കസ്റ്റഡിയിലെടുത്തു.
പത്ത് ദിവസം മുൻപും ഏഴ് തമിഴ് മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടിയിരുന്നു.