ഒരു വർഷത്തിനു ശേഷം നടൻ ശ്രീനിവാസൻ സിനിമയിലേക്ക്. ചികിത്സയിലായിരുന്നതിനെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.മകനൊപ്പം ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ശ്രീനിവാസൻ സിനിമയിലേക്ക് എത്തുന്നത്.
വർണ്ണചിത്രയുടെ ബാനറിൽ, ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.മകൻ വിനീത് ശ്രീനിവാസനും ഷൈൻടോം ചാക്കോയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.ശ്രീനിവാസന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആരാധകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്