ഖത്തറിൽ ഫിഫ ലോകകപ്പിന് നവംബര്‍ 20ന് ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. വര്‍ണശബളമായ പരിപാടികളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 3 മണിമുതല്‍ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ തുറക്കും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഏറ്റുമുട്ടും. അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈ മത്സരത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉദ്ഘാടന ചടങ്ങ്.
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റില്ലാത്ത ഫുട്ബാള്‍ ആരാധകര്‍ക്ക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ അവസാനിച്ച ശേഷം ഖത്തറിലെത്താം. ഹയ്യാ കാര്‍ഡുള്ളവര്‍ക്കാണ് ഡിസംബര്‍ 2 മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.