അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും ഡിസംബര്‍ 5 ന് തിരഞ്ഞെടുപ്പ് നടക്കും. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേദിവസം നടക്കും. സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് 2022 ഒക്ടോബര്‍ 10 ന് അന്തരിച്ചതിനെ തുടര്‍ന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും ഡിസംബര്‍ 5 നാണ് നടക്കുന്നത്. ഭാനുപ്രതാപ്പൂര്‍ നിയമസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും ഡിസംബര്‍ അഞ്ചിന് നടക്കും. കോണ്‍ഗ്രസ് എംഎല്‍എ മനോജ് സിംഗ് മാണ്ഡവിയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിനാണ് നടക്കുക. ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനവും ഡിസംബര്‍ എട്ടിനാണ്. ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭ സീറ്റുകളിലേക്കാണ് ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.