ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ പിന്തുണച്ച് ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. ഐഒസി നിബന്ധനകള്‍ അനുസരിച്ചുള്ള അത്ലറ്റ് കമ്മീഷൻ രൂപീകരണം, കായിക താരങ്ങള്‍ക്ക് ഭരണപരമായ ചുമതലകള്‍ വഹിക്കാനുള്ള അവസരമൊരുക്കല്‍, പുതുക്കിയ അംഗത്വ ഘടന, ഉദ്യോഗസ്ഥരെ വ്യക്തമായ ചുമതലകള്‍ ഏല്‍പ്പിക്കല്‍, ദൈനംദിന പ്രവർത്തനങ്ങൾ പ്രൊഫഷണലൈസ് ചെയ്യാനായി സിഇഒയെ നിയമിക്കുക, തർക്ക പരിഹാര സംവിധാനം ഏര്‍പ്പെടുത്തല്‍, നേതൃത്വപരമായ പദിവകളിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം എന്നിവയെല്ലാം ഇന്ത്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തിന് പുതിയ തുടക്കം നല്കുന്ന തീരുമാനങ്ങളാണെന്നും ബിന്ദ്ര പറഞ്ഞു.
സെപ്റ്റംബറിൽ ലൊസാനിൽ നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും ആത്മാവ് ഉൾക്കൊണ്ട് ഐഒഎയുടെ ഭരണഘടന ഭേദഗതി ചെയ്ത ജസ്റ്റിസ് നാഗേശ്വര റാവുവിനെ അഭിനന്ദിക്കുന്നുവെന്നും അഭിനവ് ബിന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.ഒരു ഒളിമ്പ്യൻ എന്ന നിലയിലും നിലവിലെ അത്ലറ്റ് പ്രതിനിധി എന്ന നിലയിലും, ഭേദഗതികളേയും അവ നേടിയെടുക്കുന്നതിനുള്ള ഉചിതമായ കൂടിയാലോചനകളെയും പൂർണ്ണമായി പിന്തുണയ്ക്കുന്നു. അത്ലറ്റുകള്‍ക്ക് എല്ലായ്പ്പോഴും പ്രധാന പരിഗണന നല്കുന്നതില് ഐഒസിയോടും ഒസിഎയോടും നന്ദി പറയുന്നുവെന്നും ബിന്ദ്ര പറഞ്ഞു.