മൂന്നാര്‍: എം എം മണി നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ഈ മാസം അവസാനത്തോടെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കുമെന്ന് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്. പാര്‍ട്ടി യോഗങ്ങളിലും പൊതുപരിപാടികളും ആക്രണ മനോഭാവത്തോടെ ഭീഷണിയുടെ സ്വരത്തില്‍ ആണ് എം എം മണിയുടെ പരാമർശങ്ങളെന്നും ഇതിൽ പരാതില്‍ ഉന്നയിക്കുമെന്നും എസ് രാജേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പ് കാലത്താണ് എസ് രാജേന്ദ്രനും – എം എം മണിയുമായി പാര്‍ട്ടിക്കുള്ളില്‍ വാക്കുതറക്കങ്ങൾ തുടങ്ങിയത്. 15 വര്‍ഷമായി എം എല്‍ എയായിരുന്ന രാജേന്ദ്രനെ ഒഴിവാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എ രാജയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയായിരുന്നു ഇത്. രാജ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചു.രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാന്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയത് മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന എം എം മണിയും.
. തുടര്‍ന്ന ഉണ്ടായ വാദപ്രതിവാദങ്ങൾ പാര്‍ട്ടി നേത്യത്വം ഇടപ്പെട്ട് നിര്ത്തിവെയ്പ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം എം എം മണി രാജേന്ദ്രനെതിരെ വീണ്ടും രംഗത്തെത്തിയിരുന്നു.