ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.ആദ്യ ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം അഞ്ചിനും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 14 ആണ്.
രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് നവംബർ 17നു ആണ് നടക്കുക. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 15, നവംബർ 18 നും നടക്കും .4.9 കോടി വോട്ടർമാരാണ് ഇത്തവണ ഗുജറാത്തിലുള്ളത്. ഇതിൽ 3,24,422 പേർ പുതിയ വോട്ടർമാരാണ്. ഗുജറാത്തിൽ 51782 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. 142 മോഡൽ പോളിങ് സ്റ്റേഷനുകളാണുള്ളത്. 1274 പോളിംഗ് സ്റ്റേഷനുകളിൽ സ്ത്രീകളെ മാത്രം വിന്യസിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ അറിയിച്ചു.
വോട്ടർമാരെ ഏതെങ്കിലും സ്ഥാനാർത്ഥിയോ പാർട്ടിയോ സ്വാധീനിച്ചാൽ മൊബൈൽ ഫോണിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് പരാതിപ്പെടാമെന്നും അറിയിച്ചു.