പാലക്കാട്: കൊല്ലങ്കോട് സിപിഎം വിഭാഗീയതയില്‍ നടപടി. അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരെയടക്കം ആറ് പേരെ സസ്പെഡ് ചെയ്തു. നാല് വനിതാ അംഗങ്ങളടക്കം എട്ട് പേർക്ക് താക്കീത്.
കൊടുവായൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെയാണ് നടപടി. സസ്പെൻഷൻ നടപടി നേരിട്ടവരിൽ പഞ്ചായത്ത് അംഗവും സഹകരണ ബാങ്ക് സെക്രട്ടറിയുമുണ്ട്.
സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് പ്രാദേശികമായ വിഭാഗീയത ഏറ്റവും ശക്തമെന്നായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.